
സംസ്ഥാന സഹകരണ യൂണിയൻ 2023 ഏപ്രിൽ മാസം നടത്തിയ ജെ.ഡി.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 2022 സ്കീമിൽ 1699 പേരും (വിജയശതമാനം 82.40), 2015 സ്കീമിൽ 155 വിദ്യാർഥികളും (വിജയശതമാനം 42.01) വിജയിച്ചു. പുനർ മൂല്യ നിർണയത്തിനുള്ള അപേക്ഷ 2023 ജൂലൈ 12 വരെ അതാത് സഹകരണ പരിശീലന കേന്ദ്രം/കോളജുകളിൽ സ്വീകരിക്കും. പരീക്ഷാ ഫലം സംസ്ഥാന സഹകരണ യൂണിയന്റെ ഔദ്യോഗിക വെബ്സൈറ്റായ www.scu.kerala.gov.in – ൽ ലഭ്യമാണ്.





