Month: May 2023

കടയ്ക്കൽ മുക്കുന്നത്ത് ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ മുക്കുന്നത്ത് കല്ലുതേരിയ്ക്ക്‌ സമീപമാണ് ഇന്ന് രാവിലെ ടിപ്പർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. തുളസിമുക്ക് ക്രഷറിൽ നിന്നും പാറകയറ്റി വന്ന ടിപ്പർ കല്ലുതേരി വളവിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ സൈഡിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴ സീവാൾ നിർമ്മാണത്തിന് വേണ്ടിയുള്ള പാറയാണ്…

ആസാം സ്വദേശികൾ ഹെറോയിനുമായി എക്സൈസ് പിടിയിൽ

മാരക മയക്കുമരനായ ഹെറോയിനുമായി രണ്ട് ആസാം സ്വദേശികൾ കിളിമാനൂർ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പിടിയിലായി. ആസാം സ്വദേശികളായ ഹജ്റത്ത് അലി (23)ഹാരൂൺ ഇസ്ലാം(27) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇവരിൽ നിന്നും 269 മി. ഗ്രാം ഹെറോയിൻ 17 ഗ്രാം…

കേശദാനം ചെയ്ത് മാതൃകയായിപുനലൂർ ഡി.വൈ.എസ്.പി. ബി.വിനോദും കുടുംബവും.

കാന്‍സര്‍ ചികിത്സയെ തുടര്‍ന്ന് മുടി നഷ്ടപ്പെട്ടവര്‍ക്ക് സ്വന്തം മുടി മുറിച്ചുനല്‍കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പൊതുസമൂഹത്തിന് മാതൃകയാവുകയാണ് പുനലൂര്‍ ഡി.വൈ.എസ്.പി ബി.വിനോദും കുടുംബവും.വിനോദിന്റെ ഭാര്യ ജയലക്ഷ്മി വി.ആര്‍., മകന്‍ അര്‍ജ്ജുന്‍, മകള്‍ ആരതി എന്നിവരാണ് പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന ചടങ്ങില്‍ കേശം…

SFI കടയ്ക്കൽ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.

SFI കടയ്ക്കൽ ഏരിയ കമ്മിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു.മെയ്‌ 22,23, 24 തീയതികളിലായി പത്തനാപുരത്ത് വെച്ച് SFI കൊല്ലം ജില്ലാ സമ്മേളനം നടക്കുകയാണ്. ഇതിന്റെ ഭാഗമായി SFI കടയ്ക്കൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13/05/2023 ൽ ചിങ്ങേലി സ്കൂൾ ഗ്രൗണ്ടിൽ വെച്ച്…

പൂർണണ്ണിമ ദക്ഷിണയുടെ കവിതയ്ക്ക് ഗ്രാമീൺ യുവപ്രതിഭ പുരസ്‌കാരം

പ്രഥമ ഗ്രാമീൺ സംസ്ഥാന സാഹിത്യ പുരസ്കാരത്തിൽ , കവിത വിഭാഗത്തിൽ യുവപ്രതിഭ പുരസ്‌കാര ജേതാക്കളിൽ യുവ കവിയത്രി പൂർണ്ണിമ ദക്ഷിണയുടെ കവിത തിരഞ്ഞെടുത്തു. സംസ്ഥാന ഗ്രാമീൺ യുവപ്രതിഭ സാഹിത്യ പുരസ്‌കാരത്തിൽ രണ്ട് വിഭാഗങ്ങളിലാണ് മത്സരം.എൻ വി കൃഷ്ണ വാര്യർ സ്മാരക ഗ്രാമീൺ…

കേരളാ സ്റ്റേറ്റ് ഷോപ്സ് & കോമെഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ CITU കടയ്ക്കൽ ഏരിയ കൺവെൻഷൻ

കേരളാ സ്റ്റേറ്റ് ഷോപ്സ് & കോമെഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ CITU കടയ്ക്കൽ ഏരിയ കൺവെൻഷൻ CPI(M) കടയ്ക്കൽ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്നു. ഷോപ്സ് യൂണിയൻ കൊല്ലം ജില്ലാ പ്രസിഡന്റ്‌ എഴുകോൺ സന്തോഷ് ഉദ്ഘാടനം ചെയ്തു.ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയ പ്രസിഡന്റ്‌…

ഹരിതകര്‍മസേനയ്ക്ക്‌ ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി

മയ്യനാട് ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ കൈമാറി. പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ഷാഹിദ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മസേന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ട്രോളികള്‍, ത്രാഷ് പിക്കേഴ്സ്, ഹെല്‍മറ്റുകള്‍, പ്ലാസ്റ്റിക് ശേഖരിക്കുന്ന…

സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക് തുറന്നു നല്‍കി

ഭൂതകാലത്തെ പറ്റി വരുംതലമുറയ്ക്ക് അവബോധം പകരുന്നതിന് പുരാവസ്തു മ്യൂസിയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഇതിനായി പ്രദേശവാസികളുടെ പിന്തുണ പരമപ്രധാനമാണെന്ന് പുരാവസ്തു- പുരാരേഖ മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സംരക്ഷണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച പുനലൂര്‍ തൂക്കുപാലം സന്ദര്‍ശകര്‍ക്ക് തുറന്നു നല്‍കുന്ന ചടങ്ങ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു…

ഒഴുകും ഞാൻ ഉയിരോടെ’ പദ്ധതിയുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്.

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പുഴ പുനരുജ്ജീവന പദ്ധതി ‘ഒഴുകും ഞാൻ ഉയിരോടെ’, നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. മടവൂർ, പളളിക്കൽ ഗ്രാമപഞ്ചായത്തുകളിലൂടെ ഒഴുകി ഇത്തിക്കരയാറ്റിൽ പതിക്കുന്ന പടിഞ്ഞാറ്റേല- മൂഴിയിൽഭാഗം -ഈരാറ്റിൽ വലിയതോടാണ്…

തൊഴിലാളി ക്ഷേമനിധി ബോർഡ് അപേക്ഷകൾക്കുള്ള ഓൺലൈൻ സംവിധാനം ഉദ്ഘാടനം ചെയ്തു.

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകി വരുന്ന പെൻഷൻ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾക്കുള്ള അംഗങ്ങളുടെ അപേക്ഷകൾ സ്വീകരിക്കുന്നതിനും ആനുകൂല്യം നൽകുന്നതിനുമുള്ള ഓൺലൈൻ സംവിധാനങ്ങളുടെ ഉദ്ഘാടനം തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. peedika.kerala.gov.in എന്ന…