Month: May 2023

ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു

സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മേയ് 18ന് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ലോഗോ പ്രകാശനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. സംസ്ഥാനത്ത് 5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിടുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ…

കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ CITU അവകാശ സംരക്ഷണ ജാഥയ്ക്ക് കടയ്ക്കൽ സ്വീകരണം നൽകി.

കേരള മത്സ്യ അനുബന്ധ തൊഴിലാളി ഫെഡറേഷൻ അവകാശ സംരക്ഷണ ജാഥയ്ക്ക് കടയ്ക്കൽ സ്വീകരണം നൽകി. 16-05-2023 വൈകുന്നേരം 5.30 ന് കടയ്ക്കൽ ടാക്സി സ്റ്റാന്റിൽ സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ സി പി ഐ എം ഏരിയ സെക്രട്ടറി എം. നസീർ അധ്യക്ഷനായിരുന്നു…

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ സ്വദേശിയെ കൊട്ടാരക്കര ആശ്രയ കേന്ദ്രം ഏറ്റെടുത്തു.

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ സ്വദേശി മുജീബ് റഹ്മാനെയാണ് കൊട്ടാരക്കര കലയപുരം ആശ്രയ കേന്ദ്രം ഏറ്റെടുത്തത്. ഇന്ന്16-05-2023 രാവിലെ 11 മണിയ്ക്ക് ആശ്രയ കേന്ദ്രം വൈസ് പ്രസിഡന്റ്‌ പട്ടാഴി മുരളീധരൻ മാസ്റ്റർ, സാമൂഹ്യ പ്രവർത്തകരായ എ ജി ശാന്തകുമാർ,…

“സഹ്യ” ഒരു കുടുംബശ്രീ പെൺ കൂട്ടായ്മയുടെ വിജയഗാഥ

കുടുംബശ്രീയുടെ ഇരുപത്തിഅഞ്ചാം വർഷം ആഘോഷിക്കുമ്പോൾ ഒരു നാടിന്റെ പെൺകരുത്തിന്റെ വിജയം കൂടിയാണ് ഇത്. പുരുഷന്മാർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന വാർക്ക പണിയിൽ വിജയഗാഥ രചിച്ചിരിക്കുകയാണ് ഇടമുളയ്ക്കൽ പഞ്ചായത്ത് ചെമ്പകരാമനല്ലൂർ വാർഡിലെ കുടുംബശ്രീ പെൺകൂട്ടായ്മയായ “സഹ്യ” വനിതാ കൺസ്ട്രക്ഷൻ ഗ്രൂപ്പ്. വീട് നിർമ്മാണം…

പ്രവാസി സെൽ പ്രവാസി മിത്രം പോർട്ടൽ ഉദ്ഘാടനം മെയ് 17 ന്

പ്രവാസികൾക്ക് റവന്യൂ സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയുന്നതിന് റവന്യൂ വകുപ്പ് തയ്യാറാക്കിയ പ്രവാസി മിത്രം ഓൺലൈൻ പോർട്ടലിന്റെയും പ്രവാസി സെല്ലിന്റെയും ഉദ്ഘാടനം മെയ് 17 ന്. വൈകുന്നേരം 4.30 ന് നിയമസഭാ മന്ദിരത്തിലെ…

രോഗ, വൈകല്യങ്ങൾ മുൻകൂട്ടിയറിഞ്ഞു വിദഗ്ധ ചികിത്സ; ‘ശലഭം’ പദ്ധതി വഴി നടത്തിയത് 19 ലക്ഷം പരിശോധനകൾ

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ…

ഇറ്റലിയില്‍ റെക്കോഡിട്ട് കൊല്ലം സ്വദേശി

ലോകത്തിലെ തന്നെ കഠിനവും കീഴടക്കാൻ ഏറെക്കുറെ അസാധ്യമെന്നും കരുതുന്ന അൾട്രാ റൺ 250ൽ (250 കിലോമീറ്റർ മാരത്തൺ ഓട്ടം) ലക്ഷ്യം കൈവരിച്ച്‌ കൊല്ലം സ്വദേശി സുബാഷ് ആഞ്ചലോസ്. ഇറ്റലിയിലെ “കോമോ” തടാകത്തിനു ചുറ്റും കഴിഞ്ഞ മൂന്നുദിവസമായി നടന്ന മത്സരത്തിൽ 90 മണിക്കൂർകൊണ്ട്…

ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട പത്ത് യുവതികള്‍ കൂടി സുമംഗലികളായി

ഗാന്ധിഭവന്റെ നേതൃത്വത്തില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട പത്ത് യുവതികള്‍ കൂടി സുമംഗലികളായി ഗോത്ര സമുദായത്തില്‍പ്പെട്ട 10 യുവതികളുടെ വിവാഹം പത്തനാപുരം ഗാന്ധിഭവന്റെ ശാഖാസ്ഥാപനമായ അടൂര്‍ ഐ.ആര്‍.സി.എ. യില്‍ വച്ച് നടന്നു.പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിലെ വിവിധ ഊരുകളിലെ ഗോത്രസമുദായത്തില്‍പ്പെട്ട യുവതീയുവാക്കളാണ് വിവാഹിതരായത്. വിവിധ…

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സംസ്ഥാനതല ഉദ്ഘാടനം പാലക്കാടു ജില്ലയിലെ കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. 2025-ഓടെ സംസ്ഥാനത്തെ അതിദരിദ്ര മുക്തമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2025 നവംബര്‍ ഒന്നിന് ഇതുമായി ബന്ധപെട്ട് പ്രഖ്യാപനം നടത്തും. സംസ്ഥാനത്ത…

ദുരന്തത്തിൽ താങ്ങാകാൻ ലക്ഷ്യമിട്ട് എൻസിസി പരിശീലനകേന്ദ്രം

ദേശീയ നിലവാരത്തിൽ എൻ സി സിയ്ക്കായി തിരുവനന്തപുരം കല്ലറയിൽ ആരംഭിക്കുന്ന പരിശീലനകേന്ദ്രത്തിലെ നിർമാണപ്രവൃത്തികൾക്ക് മെയ് 17ന് തുടക്കമാവും. ദുരന്തനിവാരണ പ്രവർത്തനങ്ങളിലെ ഏറ്റവും വലിയ തടസ്സങ്ങളിലൊന്നായ മാറ്റിപ്പാർപ്പിക്കലിനു പരിഹാരമായിക്കൂടിയാണ് പരിശീലനകേന്ദ്രം ഉയരുകയെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ…