Month: May 2023

കല്ലറയിൽ എൻസിസി പരിശീലനകേന്ദ്രത്തിന്റെയും,ഹെലിപാഡിന്റെയും നിർമാണോദ്ഘാടനം നടന്നു

ൻസിസി പരിശീലന കേന്ദ്രത്തിന്റെയും ഹെലിപാഡിന്റെയും നിർമാണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു. ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്ക് എൻസിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. എൻസിസിക്ക് കേരളത്തിൽ ആസ്ഥാന മന്ദിരമടക്കമുള്ള സൗകര്യങ്ങൾ സംസ്ഥാനം ഒരുക്കുന്നുവെന്നും നവകേരള ശിൽപ്പികളാണ്‌ ഓരോ എൻസിസി കേഡറ്റെന്നും…

സമഗ്ര ശിക്ഷ- സ്റ്റാർസ് പദ്ധതികളിലൂടെ സംസ്ഥാനത്ത് 1031.92 കോടിയുടെ അക്കാദമിക പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന പദ്ധതികളായ സമഗ്ര ശിക്ഷാ, സ്റ്റാർസ് പദ്ധതികളിലൂടെ 1031.92 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടപ്പിലാക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സ്‌കൂൾ എഡ്യൂക്കേഷൻ സൊസൈറ്റി ഓഫ് കേരള (SEDESK)യുടെ…

നവീകരിച്ച സുതാര്യം ആപ്പ് സജ്ജമായി; അളവുതൂക്ക പരിശോധന സംബന്ധിച്ച പരാതികൾ അറിയിക്കാം

ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം മൊബൈൽ ആപ്പിന്റേയും ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി…

കുടിവെള്ളം ശുദ്ധമെന്നുറപ്പിക്കാൻ സംസ്ഥാനത്ത് 85 ലാബുകൾ; ഇതുവരെ പരിശോധിച്ചത് 13 ലക്ഷം സാമ്പിളുകൾ

കുടിക്കുന്ന വെള്ളം 100 ശതമാനം ശുദ്ധമെന്നുറപ്പിക്കാനുള്ള പരിശോധനയ്ക്കു സംസ്ഥാനത്തു പ്രവർത്തിക്കുന്നത് 85 ലാബുകൾ. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഈ പരിശോധനാ കേന്ദ്രങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയത് 10 ലക്ഷത്തിലധികം പേരാണ്. കൃത്യമായ കണക്കു പ്രകാരം 13,80,400 ജല സാമ്പിളുകൾ ഇക്കാലയളവിൽ പരിശോധിച്ചു. കൈയെത്തും…

പ്രവാസി മലയാളികളുടെ റവന്യൂ-സർവെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രവാസി മിത്രം പോർട്ടൽ

പ്രവാസി മലയാളികളുടെ റവന്യൂ-സർവെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യു വകുപ്പിന്റെ പ്രവാസി മിത്രം പോർട്ടലും പ്രവാസി സെല്ലും പ്രവർത്തനസജ്ജമായി. പ്രവാസികൾക്ക് റവന്യു സർവെ വകുപ്പുകളിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കാനും അപേക്ഷകളുടെ നിലവിലെ സ്ഥിതി യഥാസമയം അറിയാനും പ്രവാസി മിത്രം ഓൺലൈൻ…

ഇന്നലെ കടയ്ക്കലിൽ നിന്നും അശ്രയ കേന്ദ്രം ഏറ്റെടുത്ത മുജീബ് റഹ്മാൻ ഹൃദയഘാതം മൂലം അന്തരിച്ചു.

കുടുംബക്കാർ ഉപേക്ഷിച്ച് കടയ്ക്കൽ ബസ്റ്റാന്റിൽ അന്തിയുറങ്ങിയ ചിതറ വളവുപച്ച സ്വദേശിയെ കൊട്ടാരക്കര ആശ്രയ കേന്ദ്രം ഇന്നലെ 16-05-2023 ൽ ഏറ്റെടുത്തിരുന്നു. ഇന്ന് മൂന്ന് മണിയോടെയായിരുന്നു അന്ത്യം. പ്രവാസി ആയിരുന്ന മുജീബ് റഹ്മാന് ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്, കുടുംബവഴക്കിലൂടെ വീട് വീട്ടിറങ്ങുകയും, ആരാലും…

കടയ്ക്കൽ കൃഷി ഭവനിൽ ,ബംഗാരപ്പള്ളി,കോട്ടൂർകൊണം എന്നീ മാവിൻ തൈകൾ ലഭ്യമാണ്.

കടയ്ക്കൽ കൃഷി ഭവനിൽ ,ബംഗാരപ്പള്ളി, ആൾ സീസൺ,കോട്ടൂർകൊണം എന്നീ മാവിൻ തൈകൾ ഗുണഭോക്തൃ വിഹിതമായ 18.75 നിരക്കിലും, ടിഷ്യൂ കൾച്ചർ വാഴ തൈകൾ -5രൂപ,യും പാഷൻ ഫ്രൂട്ട്, ആത്തി എന്നിവ സൗജന്യമായുംവിതരണത്തിന് വന്നിട്ടുണ്ട്. താല്പര്യമുള്ള കർഷകർ കൃഷിഭവനിൽ കരം അടച്ച രസീതും…

കോട്ടുക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം 18 ന്

ബഹു മുഖ്യമന്ത്രി യുടെ നൂറു ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി 7ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കോട്ടുക്കൽ സബ് സെന്റർ ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ് ഘടനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ 2023 മെയ്‌ 18 ന് രാവിലെ 10.30…

വിദ്യാർഥികൾക്കായി ശാസ്ത്ര സമീക്ഷാ പ്രോഗ്രാം

പാലോട് ജവഹർലാൽ നെഹ്റു ട്രോപിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ധനസഹായത്തോടെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി മെയ് 22 മുതൽ 26 വരെ ശാസ്ത്ര സമീക്ഷാ പ്രോഗ്രാം സംഘടിപ്പിക്കും. വിവിധ സസ്യശാസ്ത്ര മേഖലകളിലുളള…

ശിശുപരിപാലത്തിനായി കേരള സര്‍വകലാശാലയില്‍ ക്രഷ് സജ്ജമാക്കി

സര്‍ക്കാറിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കേരള സര്‍വകലാശാലയുടെ സഹകരണത്തോടെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസ് മന്ദിരത്തില്‍ ക്രഷ് സജ്ജമാക്കി. സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും, അതിലൂടെ അവര്‍ക്ക് സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനും, കുഞ്ഞുങ്ങള്‍ക്ക് ചെറുപ്പകാലം മുതല്‍ തന്നെ മാതാപിതാക്കളില്‍ നിന്നും…

error: Content is protected !!