Month: May 2023

തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം; അഗ്നിരക്ഷാ സേനാംഗത്തിന് ദാരുണാന്ത്യം.

തുമ്പ കിൻഫ്ര പാർക്കിലെ മരുന്നു സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീ അണക്കുന്നതിനിടെ ചുമരിടിഞ്ഞുവീണു അന്യരക്ഷാസേനാംഗം മരിച്ചു ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.

കൊല്ലം പുസ്‌തകോത്സവത്തിന്‌ നാളെ തിരിതെളിയും

ജില്ലാ ലൈബ്രറി വികസനസമിതി നേതൃത്വത്തിൽ കൊല്ലം പുസ്‌തകോത്സവത്തിന്‌ ബുധൻ ഇന്നസെന്റ് നഗറിൽ (കൊല്ലം ഗവ. ബോയ്‌സ്‌ ഹൈസ്‌കൂൾ ഗ്രൗണ്ട്‌) തുടക്കമാകും. 28ന്‌ സമാപിക്കും. എൺമ്പതോളം പ്രസാധകരുടെ പുസ്‌തകങ്ങൾ ലഭ്യമാകുമെന്ന്‌ സമിതി ചെയർമാൻ കെ ബി മുരളീകൃഷ്‌ണൻ, കൺവീനർ ഡി സുകേശൻ എന്നിവർ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു. ഡോക്ടർ വി മിഥുൻ പ്രസിഡന്റ്, പി പ്രതാപൻ വൈസ് പ്രസിഡന്റ്

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി അധികാരമേറ്റു.ആദ്യ ഡയറക്ട് ബോർഡ് യോഗം ചേർന്ന് ഡോക്ടർ വി മിഥുനെ പ്രസിഡന്റായും, പി പ്രതാപനെ വൈസ് പ്രസിഡന്റ്‌ ആയും തിരഞ്ഞെടുത്തു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയിലേക്ക് ഇടത് മുന്നണി സ്ഥാനാർഥികൾ…

കോട്ടപ്പുറം, വടക്കേവയൽ,ഭാഗങ്ങളിൽ കാട്ട്പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു

കടയ്ക്കൽ പഞ്ചായത്തിലെ കോട്ടപ്പുറം, വടക്കേവായൽഭാഗങ്ങളിൽ കാട്ട്പോത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീ ആണ് ആദ്യം കണ്ടത്, അതിന് ശേഷം അരിനിരത്തുംപാറയിൽ കണ്ടു. ഇപ്പോൾ കോട്ടപ്പുറം PMSA കോളേജിന് സപീപം കണ്ടതായി പ്രദേശ വാസികൾ പറഞ്ഞു. അഞ്ചലിൽ നിന്നുള്ള ഫോറസ്ററ്…

‘ആശ്വാസകിരണം’ ഗുണഭോക്താക്കൾ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കിവരുന്ന ആശ്വാസകിരണം പദ്ധതിയിൽ ധനസഹായം ലഭിച്ചുവരുന്ന ഗുണഭോക്താക്കൾ തുടർധനസഹായം ലഭിക്കുന്നതിനായി ഗുണഭോക്താക്കളുടെ (പരിചാരകർ) ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, രോഗിയുടെ ആധാർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ഉൾപ്പെടുത്തി നിശ്ചിത മാതൃകയിലുള്ള പുതുക്കിയ വ്യക്തിവിവരങ്ങൾ എന്ന…

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് (മേയ് 19)

എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

സംസ്ഥാനത്തെ 5409 സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി

കേരളത്തിലെ 5409 ആരോഗ്യ സബ്‌സെന്ററുകളെ ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. തിരുവനന്തപുരം പിരപ്പൻകോട് ജനകീയ ആരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും മാതൃകാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും അദ്ദേഹം…

നിയമസഭാ മന്ദിരത്തിന്റെ സിൽവർ ജൂബിലി: ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കേരള നിയമസഭാ മന്ദിരം 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികൾ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 9 മുതൽ 15…

കുമ്മിൾ ITI വിദ്യാർഥിനികൾക്കായി എസ് എഫ് ഐ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ വാങ്ങി നൽകി.

കുമ്മിൾ ITI ലെ വിദ്യാർഥിനികളുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന സാനിറ്ററി നാപ്കിൻ വെൻഡിങ്ങ് മെഷീൻ ഇന്ന് SFI സാധ്യമാക്കിയിരിക്കുന്നു .SFI കുമ്മിൾ ലോക്കൽ കമ്മിറ്റി ITI – ലേക്ക് വാങ്ങി നൽകിയ നാപ്കിൻ വെൻഡിങ്ങ് മെഷീന്റെ ഉദ്ഘാടനവും പ്രവേഗ യൂണിയന്റെ നേതൃത്വത്തിൽ…

ഹലോ കടയ്ക്കൽ ഡിജിറ്റൽ ഹബ്ബ്‌ ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ ആരംഭിച്ച ഹലോ കടയ്ക്കൽ ഡിജിറ്റൽ ഹബ്ബ്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു.ആദ്യ വില്പന ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ കെ എം മാധുരി, കടയ്ക്കൽ നോർത്ത് എൽ സി…