Month: May 2023

സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്

സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കൈത്താങ്ങാകാൻ പ്രഖ്യാപിച്ച തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്. രാജ്യത്തു തന്നെ ആദ്യമായി തൊഴിലുറപ്പ് തൊഴിലാളുകളുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന ക്ഷേമനിധിയാണ് സംസ്ഥാനത്തിന്റേത്. പെൻഷൻ, വിവാഹ ധനസഹായം, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷയും ക്ഷേമവും…

കാർബൺ ന്യൂട്രാലിറ്റി മേഖലയിൽ കേരളത്തിൻ്റെ പദ്ധതികളിൽ താൽപ്പര്യമറിച്ച് ലോകബാങ്ക്

2050-ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കുന്നതിന് വേണ്ടി കേരളം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളിൽ താൽപര്യമറിച്ച് ലോകബാങ്ക് പ്രതിനിധികൾ. മുഖ്യമന്ത്രിയുമായി ഇന്ന് നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ദീർഘവീക്ഷണത്തോടെ കേരളം നടപ്പിലാക്കാൻ ഉദ്യേശിക്കുന്ന വിവിധ പദ്ധതികളിൽ സഹകരണ സാധ്യതകൾ ആരായും എന്ന് ലോകബാങ്ക് പ്രതിനിധികൾ ഉറപ്പ്…

ബിസിനസ് ഗ്രോത്ത് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എം.എസ്.എം.ഇ) പിന്തുണയ്ക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ (KED) നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എന്റർപ്രൈസ് ഡെവലപ്‌മെന്റ് സെന്റർ (EDC) സംഘടിപ്പിക്കുന്ന ബിസിനസ്സ് ഗ്രോത്ത് പ്രോഗ്രാമിലേയ്ക്ക് നിലവിൽ സംരംഭങ്ങൾ നടത്തിവരുന്ന സംരക്ഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.…

വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ആളെ എക്സൈസ് അറസ്റ്റ് ചെയ്തു

നെയ്യാറ്റിൻകര വെള്ളറടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യാളെ എക്സൈസ് അറസ്റ്റ് ചെയ്തു.പന്നിമല സ്വദേശി പ്രവീൺ എന്ന ആളെയാണ് അമരവിള എക്സൈസ് ഇൻസ്പെക്ടർ വി എ വിനോജും,സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളുടെ പുരയിടത്തിൽനിന്ന് മൂന്നുമാസം വരെ പ്രായമുള്ള വ്യത്യസ്ത ഉയരത്തിലുള്ള അഞ്ചു…

വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ മൺറോതുരുത്തിൽ ബോധവൽകരണ സെമിനാർ നടത്തി

മൺറോതുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ല അഡീഷനൽ എസ്പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കിഴക്കേ കല്ലട ഐ എസ് എച്ച് ഒ എസ്. സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. ശാസ്താംകോട്ട ഡി വൈ എസ് പി എസ്.…

വി സിന്ധുമോൾക്ക് നഴ്സസ് അവാർഡ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹ സേവനം കാഴ്ചവച്ച നഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിങ് വിഭാഗത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സീനിയർ നഴ്സിങ് ഓഫീസർ വി സിന്ധുമോൾക്ക്. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശേരി അവാർഡാണ്…

ചിതറ ഗ്രാമപഞ്ചായത്തിലെ കൈപ്പറ്റ പാലം നാടിനു സമർപ്പിച്ചു

ചിതറ ഗ്രാമപഞ്ചായത്തിലെ കൈപ്പറ്റ നിവാസികളുടെ ചിരകാല സ്വപ്നമായ കൈപ്പറ്റ പാലം കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ബഹുവർഷ പദ്ധതികളിൽ ഉൾപെടുത്തി നിർമ്മാണം പൂർത്തീകരിച്ചു. ബഹു. മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ ബഹു. ധനമന്ത്രി കെ. എൻ ബാലഗോപാൽ നാടിനു സമർപ്പിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

രണ്ടാം വാരത്തിലും ജനപ്രവാഹം തുടരുന്ന ‘പാച്ചുവും അത്ഭുതവിളക്കും’

ഫഹദ് ഫാസിൽ – അഖില്‍ സത്യൻ ടീമിൻ്റെ പുതിയ കുടുംബ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററുകളിൽ നിറഞ്ഞോടുന്നു. സത്യൻ അന്തിക്കാടിൻ്റെ മകനായ അഖിൽ സത്യൻ കഴിഞ്ഞ ഒരു ദശാബ്ദത്തോളമായി സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച് വരുന്നു.…

ചിതറ പഞ്ചായത്ത്‌ വഴിയോര വിശ്രമകേന്ദ്രം “തണ്ണീർ പന്തൽ”ഉദ്ഘാടനം ചെയ്തു.

പാരിപ്പള്ളി -തെന്മല -കുറ്റാലം റൂട്ടിൽ യാത്ര ചെയ്യുന്ന ടൂറിസ്റ്റുകൾക്കും, മറ്റ് വഴി യാത്രക്കാർക്കും വേണ്ടി കൊല്ലം ജില്ലാ പഞ്ചായത്ത് അയിരക്കുഴി മാർക്കറ്റിനുള്ളിൽ സ്ഥാപിച്ച വഴിയോര വിശ്രമ കേന്ദ്രവും, റിഫ്രഷ്മെന്റ് സെന്ററുമായ തണ്ണീർ പന്തലിന്റെ ഉൽഘാടനം ബഹു :ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ:പി.…

ബാലസംഘം കടയ്ക്കൽ ഏരിയ കലാജാഥ പര്യടനം തുടങ്ങി ചിറകുവിരിച്ച്‌ വേനൽ തുമ്പികൾ

വേനൽ തുമ്പികൾ ചിറകുവിരിച്ചു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പൂമ്പൊടിയുമായി ബാലസംഘം കലാജാഥ കടയ്ക്കൽ ഏരിയയിൽ പര്യടനം തുടങ്ങി. സമകാലിക വിഷയങ്ങളോട്‌ സംവദിക്കുന്ന നാടകങ്ങളും സംഗീതശിൽപ്പങ്ങളുമാണുള്ളത്‌. നീണ്ട പരിശീലനത്തിലൂടെയാണ്‌ കലാജാഥ അണിയിച്ചൊരുക്കിയത്‌. .11-05-2023 രാവിലെ 10 മണിയ്ക്ക് കുമ്മിളിൽ ആണ് ആരംഭം.11,12,13 തീയതികളിൽ കടയ്ക്കൽ…