മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

നടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നു പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് മൂന്നിന് ചെമ്പ് ജുമാ മസ്ജിദ് കബറിസ്ഥാനിൽ. ചെമ്പ് പാണപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയാണ്.

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച

മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ഈദുൽ ഫിത്വർ ശനിയാഴ്ച ആയിരിക്കും eid al fitr. ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു. അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന…

കടയ്ക്കലിൽ അഞ്ചാം ക്ലാസുകാരി തൂങ്ങി മരിച്ച നിലയിൽ

കടയ്ക്കൽ ദർപ്പാക്കാട്, പുനയം കോളനിയിൽ വേങ്ങവിള വീട്ടിൽ ശ്യാമിന്റെ മകൾ 12 വയസ്സുള്ള ശിവാനിയെ ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ.മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.

19 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്: ഏപ്രിൽ 24 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാം

സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പിനായി പുതുക്കുന്ന വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷകൾ ഏപ്രിൽ 24 വരെ നൽകാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. ഉൾക്കുറിപ്പുകൾ സംബന്ധിച്ച ആക്ഷേപങ്ങളും ഈ കാലയളവിൽ സമർപ്പിക്കാം. അന്തിമ വോട്ടർപട്ടിക മേയ് 2…

തിരുവനന്തപുരം മൃഗശാലയിലേക്ക് വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളും മൃഗങ്ങളും ഉടനെത്തും

മൃഗശാലയിൽ സന്ദർശകർക്കായി രണ്ട് പുതിയ ബാറ്ററി വാഹനങ്ങൾ ഏർപ്പെടുത്തി വ്യത്യസ്ത ഇനങ്ങളിലുള്ള 12 പക്ഷികളെയും മൃഗങ്ങളെയും തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിക്കുന്നു. കർണാടക തിരുപ്പതി ശ്രീവെങ്കിടേശ്വര മൃഗശാലയിൽ നിന്നാണ് പക്ഷികളെയും മൃഗങ്ങളെയും എത്തിക്കുന്നത്. ഓരോ ജോഡി വീതം സിംഹം, ഹനുമാൻ കുരങ്ങ്, വെള്ള…

വി സാംബശിവൻ അനുസ്‌മരണം 23ന്‌

വി സാംബശിവൻ സാംസ്‌കാരിക സമിതിയും മേലൂട്ട് ശാരദ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന്‌ 23ന്‌ വി സാംബശിവൻ അനുസ്‌മരണം സംഘടിപ്പിക്കുമെന്ന്‌ സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5.30ന് തെക്കുംഭാഗം ഗുഹാനന്ദപുരം ക്ഷേത്രമൈതാനത്ത്‌ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം…

ഗ്രീൻഫീൽഡ്‌ ഹൈവേ: 3ഡി വിജ്ഞാപനമായി

ദേശീയപാത 66നെ കൊല്ലം–തിരുമംഗലം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കടമ്പാട്ടുകോണം–ചെങ്കോട്ട ഗ്രീൻഫീൽഡ് ഹൈവേക്കു ഭൂമി ഏറ്റെടുക്കുന്നതിന്‌ 3ഡി വിജ്ഞാപനമായി. കൊട്ടാരക്കര താലൂക്കിലെ ഇട്ടിവ, നിലമേൽ വില്ലേജുകളിലെ 10.53 ഹെക്ടർ ഏറ്റെടുക്കുന്നതിനാണ്‌ 3ഡി വിജ്ഞാപനമായത്‌. ഇതോടെ ഭൂമി സർക്കാരിന്റെ ഉടമസ്ഥതയിലാകും. ഇതിനകം ജില്ലയിൽ 22 ഹെക്ടർ…

ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ കായിക മേഖലയിൽ പുത്തനുണർവ്വ് സമ്മാനിക്കാൻ ഉതകുന്ന ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ എന്ന ബൃഹദ് പദ്ധതി ഇന്ന് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളങ്ങൾ ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് പദ്ധതി തുടക്കം…

വ്‌ളോഗര്‍മാര്‍ക്ക് അവസരം

കൊല്ലം ആശ്രാമം മൈതാനിയില്‍ ഏപ്രില്‍ 27 മുതല്‍ മെയ് ഏഴ് വരെ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ദൃശ്യങ്ങളും വിവരണങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് യൂ ട്യൂബ് വ്‌ളോഗര്‍മാര്‍ക്ക് അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും, ഇന്ത്യാഫുഡ് കോര്‍ട്ടും,…

ഏരൂർ പഞ്ചായത്തിലെ പുതിയ പ്ലാന്റിൽ ഉത്പാദിപ്പിച്ച ചിക്കൻ ഫിംഗർ, ചിക്കൻ ബർഗർ പാറ്റി, ചിക്കൻ നഗട്ട്‌സ് എന്നിവ വിപണിയിലേക്ക്

മാംസ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. കേരളത്തിന് ആവശ്യമായ മാംസം സംസ്ഥാനത്ത് തന്നെ ഉത്പാദിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി മൃഗസംരക്ഷണ വകുപ്പ് വഴി 64 കോടി രൂപ അനുവദിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.…