
ഏപ്രിൽ 18, 19 തിയതികളിൽ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും കൊല്ലം, തൃശൂർ, കോട്ടയം എന്നീ ജില്ലകളിൽ 38 °C കോഴിക്കോട്, ആലപ്പുഴ എന്നീ ജില്ലകളിൽ 37 °C വരെയും (സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

