
സാമ്പത്തിക വർഷാവസാന പ്രവർത്തനങ്ങൾ മുന്നിൽ കണ്ട് ഫെബ്രുവരി 17 വൈകീട്ട് 6 മുതൽ പിറ്റേദിവസം വൈകീട്ട് 6 വരെ ട്രഷറി ഡാറ്റാബേസ് അറ്റകുറ്റപണികൾ നടക്കുന്നതിനാൽ, ട്രഷറി ഡാറ്റാബേസുമായി ബന്ധിപ്പിച്ച ഓൺലൈൻ സേവനങ്ങൾ ഉൾപ്പെടെ ട്രഷറി സേവനങ്ങൾ പൂർണമായോ ഭാഗികമായോ തടസപ്പെടുമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു. ഓൺലൈൻ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്ന പൊതുജനങ്ങൾ ട്രഷറി ഇടപാടുകൾ ഈ സമയത്തിന് മുമ്പ് പൂർത്തിയാക്കണം.


