Month: January 2023

സ്വാമി ഋതംഭരാനന്ദ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ ശാഖാസ്ഥാപനമായ ശിവഗിരി ശ്രീനാരായണ മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറിയായി സ്വാമി ഋതംഭരാനന്ദ ചുമതലയേറ്റു. നേരത്തെ മൂന്ന് തവണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ സെക്രട്ടറിയായും കുറേക്കാലം ചുമതലവഹിച്ചിട്ടുണ്ട്. ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ്…

കേരള സ്കിൽസ് എക്സ്പ്രസ് ഉദ്ഘാടനം 23ന്

കേരള നോളജ് ഇക്കോണമി മിഷന്റെ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ കാമ്പയിനിന്റെ ഭാഗമായുള്ള കേരള സ്‌കിൽസ് എക്‌സ്പ്രസ്സ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ 23ന് തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്ദിൽ ഉദ്ഘാടനം ചെയ്യും. ഐടി കമ്പനികളുടെ കൂട്ടായ്മയായ ജി.ടെക്കിന്റെയും സിഎഫിറ്റ്, ഡബ്ല്യൂ.ഐ.ടി, നാസ്കോം, സി.ഐ.ഐ…

ഇട്ടിവ പഞ്ചായത്ത്‌ “ടേക്ക് എ ബ്രേക്ക്‌ “പദ്ധതി ശിലാസ്ഥാപനം 23-01-2023 തിങ്കളാഴ്ച

ഇട്ടിവ ഗ്രാമ പഞ്ചായത്ത് 2022 – 23 സാമ്പത്തിക വർഷം തുക അനുവദിച്ച് നടപ്പാക്കുന്ന ബഹു കേരളാ സർക്കാറിന്റെ മുഖ്യമന്ത്രിയുടെ 100 ഇന കർമ്മ പരിപാടിയിൽ പ്പെട്ട Take a Break പദ്ധതിയുടെ ശിലാസ്ഥാപനം ജനുവരി 23 ന് നടക്കും. ഇട്ടിവ…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം 18 തൊഴിൽ മേഖലകളിലേക്ക്

23 മുതൽ അപേക്ഷിക്കാം സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് നൽകിവരുന്ന തൊഴിലാളിശ്രേഷ്ഠ പുരസ്‌കാരത്തിന് 23 മുതൽ അപേക്ഷിക്കാം. ഇത്തവണ 18 മേഖലകളിലെ തൊഴിൽ മികവിനാണ് പുരസ്‌കാരം നൽകുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.നിർമ്മാണം, ചെത്ത്, മരംകയറ്റം,…

റിപ്പബ്ലിക് ദിനം: സംസ്ഥാനതല ആഘോഷത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും

റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. ജില്ല, സബ് ജില്ല, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്‌കൂൾ,…

കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ

കുടുക്കയില്‍ ശേഖരിച്ച സമ്പാദ്യം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സമ്മാനിച്ച്‌ ഫാത്തിമ കരിക്കോട് ശിവറാം NSS ഹയര്‍സെക്കണ്ടറി സ്‌കൂളിലെ NSS വോളണ്ടിയര്‍ ആണ് എസ്. ഫാത്തിമ. സ്കൂളിലെ അധ്യാപകരോടൊത്ത് ഗാന്ധിഭവന്‍ സന്ദർശിച്ചപ്പോഴാണ് ഈ തുക കൈമാറിയത്.

സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഉത്തരവിട്ടു

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. ഫുഡ്‌സേഫ്റ്റി…

ജർമ്മൻ യുവാവിനും മലയാളി യുവതിക്കും ശിവഗിരിയിൽ പ്രണയസാഫല്യം

ജർമ്മൻ യുവാവ് മാർക്ക് ബ്രന്നർറ്റിൻ്റെയും വർക്കല സ്വദേശിനി അഭിറാണിയുടെയും വിവാഹത്തിന് ശിവഗിരി ശാരദാമഠം വേദിയായി. വെള്ളിയാഴ്ച (13/01/23) രാവിലെയായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെ വളരെ കുറച്ചുപേർ മാത്രം പങ്കെടുത്ത ആർഭാടരഹിതമായ വിവാഹമായിരുന്നു. മാർക്കിൻ്റെ അടുത്ത ചില ബന്ധുക്കളും സുഹൃത്തുക്കളും സന്നിഹിതരായിരുന്നു. സഹോദരൻ…

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികം.

വെള്ളാർവട്ടം ന്യൂസ്‌ വാട്ട്സ് ആപ്പ് കൂട്ടായ്മയുടെ ഏഴാം വാർഷികത്തോടാനുബന്ധിച്ച് കുഞ്ഞു പ്രതിഭകൾക്കുള്ള പുരസ്‌ക്കാര സമർപ്പണവും, ലഹരിക്കെതിരായ ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു.വെള്ളാർവട്ടത്തെ സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിൽ നിറ സാന്നിധ്യമാണ് ഈ കൂട്ടായ്മ കലാ, സാഹിത്യ രംഗങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങ്…

ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ജനുവരി 21 ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യ പൊതു-വിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ…

error: Content is protected !!