
വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സമ്മേളനം പഞ്ചായത്ത് ടൗൺ ഹാളിൽ 31-01-2023 രാവിലെ 10 മണിയ്ക്ക് സമിതി ജില്ലാ പ്രസിഡന്റ് ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

.സമിതി കടയ്ക്കൽ ഏരിയ ട്രഷറർ എസ് വികാസ് അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു.മുതിർന്ന വ്യാപാരികളെ കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ആദരിച്ചു.

സംഘടന റിപ്പോർട്ട് സമിതി ജില്ലാ എക്‌സിക്യുട്ടീവ് അംഗം ബിനു ഓയൂർ അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി ഷിബു കടയ്ക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് വിക്രമൻ,സി പി ഐ എം ഏരിയ സെക്രട്ടറി എം നസീർ,സംഘാടക സമിതി കൺവീനർ മടത്തറ അനിൽ,

ഏരിയ ജോയിന്റ് സെക്രട്ടറി ബിജു (അനിമോൻ ), അനീഷ് പുതുക്കോണം, അനിൽ ദേവീ, മനോജ് ആൽത്തറമൂട് എന്നിവർ സംസാരിച്ചു.

സജീർ മുക്കുന്നം നന്ദി അറിയിച്ചു.കടയ്ക്കലിലെ വിവിധ യുണിറ്റുകളിൽ നിന്നായി നൂറോളം വ്യാപാരികൾ പങ്കെടുത്തു.





