
തീവ്ര ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന മക്കളെ സംരക്ഷിക്കുന്നതിന് ഭർത്താവ് മരണപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഗുണഭോക്താക്കൾ ജനുവരി 15ന് മുമ്പ് സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ മുഖേന അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471 2343241 എന്ന നമ്പരിൽ രാവിലെ 10.15 മുതൽ 5.15 വരെ ബന്ധപ്പെടാം
