കോഴിക്കോട് കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.
കൊയിലാണ്ടിയിൽ കാൽനടയാത്രക്കാരി ബസ്സിനടിയിൽപ്പെട്ട് മരിച്ചു.
തിരുവല്ല ബൈപാസിലെ ചിലങ്ക ജംങ്ഷനിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു.
ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുൺ കുമാർ എന്നിവരാണ് മരിച്ചത്.
ആലപ്പുഴയിൽ പൊലീസ് ജീപ്പിടിച്ച് രണ്ട് പേർ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നാണ് അപകടം.
ഏനാത്ത് പൊലീസ് സ്റ്റേഷനു സമീപം ഇരുചക്രവാഹനം പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു. ഇലമങ്കലം സ്വദേശി തുളസീധരനാണ് മരിച്ചത്.
ഇടുക്കി മുനിയറയിൽ വിനോദയാത്രാ സംഘത്തിന്റെ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വിദ്യാർഥി മരിച്ചു. നാൽപതോളം വിദ്യാർഥികൾക്ക് പരുക്കേറ്റു.
തിരൂർ റീജിയനൽ ഐടിഐയിലെ വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. മലപ്പുറം തിരൂർ സ്വദേശി മിൽഹാജ് ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.15നാണ് അപകടമുണ്ടായത്.