Month: December 2022

വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഇനി ജല അതോറിറ്റിയുടെ 82 ജലപരിശോധനാ ലാബുകൾ

ഹയർ സെക്കൻഡറി കെമിസ്ട്രി ലാബുകളിൽ ജല ഗുണനിലവാര പരിശോധനാ സംവിധാനം നിലവിൽ വരും ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ ഗുണനിലവാര ഏജൻസി ആയ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ച കേരള…

കുത്ത് കേസ് പ്രതി അറസ്റ്റിൽ

കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് വെളുപ്പിന് നടന്ന കുത്ത് കേസിൽ പ്രതിയായ ആദർശാണ് അറസ്റ്റിലായത്.കോട്ടപ്പുറം ചെറുക്കൊപ്പം വീട്ടിൽ അനീഷിനെ (36) കുത്തി പരിക്കേൽപ്പിച്ച അനുജനായ പ്രതി ആദർശിനെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിന് 2 മണിക്കാണ് സംഭവം നടന്നത്.…

കൊട്ടാരക്കര താലൂക്കാ ശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.

കൊട്ടാരക്കര താലൂക്ക് ​ഗവ. ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആരോ​ഗ്യമന്ത്രി വീണാ ജോർജ്‌ ഉദ്ഘാടനംചെയ്തു. ധനമന്ത്രി കെ എൻ ബാല​ഗോപാൽ അധ്യക്ഷനായി. മുനിസിപ്പൽ ചെയർമാൻ എ ഷാജു സ്വാഗതം പറഞ്ഞു. കെ എസ്ഇബി കൺസൾട്ടൻസി വിഭാ​ഗം ​ഹെഡ്…

മത്സ്യവും മത്സ്യോത്പന്നങ്ങളും ഇനി മാംസ വിഭാഗത്തിലല്ല; പട്ടികയില്‍നിന്ന് നീക്കി കേന്ദ്രം.

നിലവില്‍ മാംസോത്പന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ മത്സ്യ, മത്സ്യോത്പന്നങ്ങളെ കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ആ പട്ടികയില്‍നിന്ന് മാറ്റി. ഇവയെ ഉള്‍പ്പെടുത്തി പുതിയ വ്യാപാര വിഭാഗം നടപ്പാക്കി. ഇവയുടെ പരിശോധനാ മാനദണ്ഡങ്ങളും പുതുക്കിയിട്ടുണ്ട്.പൊതു ഉത്പാദന വിഭാഗത്തിലും മാംസോത്പന്ന വിഭാഗത്തിലുമായിരുന്നു മത്സ്യത്തെയും ഇതുവരെ ഉള്‍പ്പെടുത്തിയിരുന്നത്. ഈ…

സ്ത്രീകൾക്കായി ‘വിവ’ പദ്ധതി വരുന്നു.

സ്ത്രീകളിൽ വിളർച്ച (അനീമിയ) ഒരു രോഗമായി വളരുന്നുവെന്ന ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു സ്ത്രീകൾക്കിടയിൽ വിപുലമായ ആരോഗ്യപദ്ധതിക്ക് സർക്കാർ തുടക്കമിടുന്നു. ‘വിളർച്ചയിൽ നിന്നു വളർച്ചയിലേക്ക്’ (വിവ) എന്നു പേരിട്ട പദ്ധതി ആസൂത്രണ ബോർഡിന്റെ ശുപാർശ പ്രകാരം പുതുവർഷത്തിൽ നടപ്പാക്കാനുള്ള…

അഷ്ടമുടി കായൽ നവീകരണം; ഹോട്ട്സ്പോട്ടുകൾ കളക്ടർ അഫ്‌സാന പർവീൺ സന്ദർശിച്ചു.

അഷ്ടമുടി കായൽ നവീകരണത്തോടനുബന്ധിച്ച് വിവിധ ഹോട്ട്സ്പോട്ടുകൾ സന്ദർശിച്ചു. ലിങ്ക് റോഡ്, പുള്ളിക്കട, തോപ്പിൽകടവ്, മണിച്ചിത്തോട്, തെക്കുംഭാഗം എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്. അഷ്ടമുടിക്കായലില്‍ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത് തടയാന്‍ വിവിധ വകുപ്പുകളെ ഏകോപ്പിച്ച് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് കളക്ടർ പറഞ്ഞു. കായലിലേക്ക് മാലിന്യങ്ങൾ…

അപേക്ഷ ക്ഷണിക്കുന്നു.

സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) ആഭിമുഖ്യത്തിൽ 2023 ജനുവരിയിൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിക്കുന്നു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ), ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ…

അച്ഛന് കരൾ പകുത്ത് നൽകാൻ ദേവനന്ദയ്ക്ക് കോടതിയുടെ അനുമതി

കരൾ രോഗം ബാധിച്ച് ചികിത്സയിലുള്ള തൃശൂർ കോലഴിയിൽ പി.ജി. പ്രതീഷിനായി മകൾ ദേവനന്ദ കരൾ പകുത്ത് നൽകാൻ ഹൈക്കോടതി അനുമതി. ദാതാവിന് വേണ്ടിയുള്ള അന്വേഷണത്തിൽ മറ്റു കുടുംബങ്ങളുടെ ആരുടെയും കരൾ അനുയോജ്യമായി കാണാതെ വരികയും 17 വയസു മാത്രം തികഞ്ഞ മകൾ…

തേനീച്ച മെഴുകിൽനിന്ന് ലിപ് ബാം; വൻധനിലുണ്ട് വയനാടൻ വനവിഭവ വൈവിധ്യം.

തേനീച്ച മെഴുകിൽനിന്നുള്ള ലിപ് ബാം, കാട്ടു കൂവപ്പൊടി, മുളയരി, മാനിപ്പുല്ല് തൊപ്പികൾ, സ്‌പെഷൽ മസാല കാപ്പിപ്പൊടി തുടങ്ങി വയനാടിന്റെ വനവിഭവങ്ങളുടെ വിരുന്ന് കാണണമെങ്കിൽ നാഗമ്പടത്തു നടക്കുന്ന കുടുംബശ്രീ ദേശീയ സരസ് മേളയിലെത്തണം. നാടൻ തേൻ, വയനാടൻ കാപ്പിപ്പൊടി, കാടിന്റെ തനതായ ഉത്പന്നങ്ങൾ,…

തിരുവനന്തപുരത്ത് താളിയോല രേഖാ മ്യൂസിയം യാഥാർത്ഥ്യമാവുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് നടപ്പാക്കിയ സ്ത്രീശാക്തീകരണം മുതൽ സ്ത്രീകളെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്നതിനുള്ള സംഭാവന വ്യക്തമാക്കുന്ന രേഖകൾ വരെ 150 വർഷം മുമ്പ് ഇംഗ്ലീഷ് പഠനത്തിനായി പണം വകയിരുത്തിയ ഭരണാധികാരിയുടെ ഉത്തരവ് മുതൽ ബംഗാൾ ക്ഷാമകാലത്ത് കേരളം നൽകിയ ധനസഹായത്തിന്റെ രേഖകൾ വരെ ലോകത്തിലെ…