Month: December 2022

ഭക്ഷ്യമന്ത്രിയുടെ ഫോൺ ഇൻ പരിപാടി

സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഡിസംബർ 24ന് ഉച്ചക്ക് രണ്ട് മുതൽ മൂന്നു വരെ നടത്തും. ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ-ലീഗൽ മെട്രോളജി വകുപ്പുകളെ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം.…

ട്രഷറി വകുപ്പിന്റെ കൈപ്പുസ്തകം പ്രകാശനം ചെയ്തു

ട്രഷറി വകുപ്പിന്റെ പ്രവർത്തനം വിശദീകരിച്ചു സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. ട്രഷറി വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ട്രഷറി ഓഫിസുകളുടെ മുഖച്ഛായ തന്നെ മാറിയെന്നും പ്രകാശനം നിർവഹിച്ചു ധനമന്ത്രി പറഞ്ഞു.

മലചവിട്ടി തളർന്നെത്തുന്നവർക്ക് മസാജ് സൗകര്യവുമായി സന്നിധാനം ആയുർവേദ ആശുപത്രി.

അയ്യനെകാണാൻ മലചവിട്ടിയെത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസവുമായി സന്നിധാനത്തെ ആയുർവേദ ആശുപത്രിയിലെ മസാജ് ചികിത്സ. പ്രതിദിനം എഴുന്നൂറോളം പേരാണ് ആയുർവേദ ആശുപത്രിയിലെ മസാജ് സൗകര്യങ്ങൾ ഉപയോഗിക്കുന്നതെന്ന് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. വിനോദ് കുമാർ പറഞ്ഞു. ഈ സീസണിൽ ഇതുവരെ 25,109…

‘ചാറ്റ് വിത്ത് മിനിസ്റ്റർ’

വ്യവസായ സംരംഭകർക്ക്‌ അവരുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും പരാതികളും അധികൃതരെ അറിയിക്കുവാനുള്ള സൗകര്യമാണ് വ്യവസായ വാണിജ്യ വകുപ്പ് ഒരുക്കുന്നത്. “ചാറ്റ് വിത്ത് മിനിസ്റ്റർ” എന്നാണ് ഈ സംവിധാനത്തിന് പേര്. സംരംഭകർക്ക് അവരുടെ പരാതികളും അന്വേഷണങ്ങളും 9846441445 എന്ന വാട്സാപ്പ് കോൺടാക്റ്റ് നമ്പറിലേയ്ക്ക്…

സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികൾക്ക് മൊബൈൽ വിലക്കി മഹാരാഷ്ട്ര

മഹാരാഷ്ട്രയിൽ സ്കൂൾ പരിസരങ്ങളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചു. മുതിർന്ന ക്ലാസുകളിൽ പല സ്കൂളുകളിലും മൊബൈൽ ഫോൺ അനുവദിച്ചിരുന്നു. മാതാപിതാക്കൾ ഇരുവരും ജോലിക്കു പോകുന്നവർക്കും മറ്റുമാണ് ഇൗ ആനുകൂല്യം ഉണ്ടായിരുന്നത്. ഫോൺ സ്കൂൾ റിസപ്ഷനിലോ, ക്ലാസ് ടീച്ചറെയോ ഏൽപിക്കുന്ന രീതിയും…

സ്കൂൾ കലോത്സവം: 60,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തൽ 30ന് അകം പൂർത്തിയാകും.

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യവേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനത്ത് 60,000 ചതുരശ്ര അടി വിസ്തീർണത്തിൽ പന്തൽ ഒരുങ്ങുന്നു. ഇരുമ്പുകാലുകൾക്കു മുകളിൽ അലുമിനിയം ഷീറ്റ് വിരിച്ച്, മഴ പെയ്താലുംനനയാത്ത പന്തലാണു നിർമിക്കുന്നത്. 30 ന് അകം പന്തലും സ്റ്റേജും മൈതാനത്തെ സ്റ്റാളുകളും നിർമ്മിച്ചു…

പകർച്ചവ്യാധി നേരിടാൻ കേരളം; എല്ലാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ.

കോവിഡ് അടക്കമള്ള പകർച്ചവ്യാധികളെ നേരിടാൻ കേരളം പൂർണ സജ്ജമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും അത്യാധുനിക ഐസൊലേഷൻ വാർഡുകൾ ഒരുങ്ങുന്നു. 90 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തിൽ ഇവ നിർമിക്കുന്നത്. ഇതിൽ 10 ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകൾ പ്രവർത്തനം തുടങ്ങി. ഓരോ…

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ സംപ്രേഷണം ഡിസംബർ 23 മുതൽ

പൊതുവിദ്യാലയത്തിന്റെ മികവുകൾ പങ്കുവെയ്ക്കുന്ന ‘ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം സീസൺ ഡിസംബർ 23 മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. എല്ലാ ദിവസവും വൈകുന്നേരം 7 മുതൽ 8 വരെ രണ്ട് എപ്പിസോഡുകളായാണ് സംപ്രേഷണം. അപേക്ഷിച്ച 453 സ്‌കൂളുകളിൽനിന്നും തിരഞ്ഞെടുത്ത 109…

മകളെ ബേക്കറിയുടമ കയറിപ്പിടിച്ചു; പിതാവ് ബേക്കറി കത്തിച്ചു

കടയില്‍ എത്തിയ 13 വയസുകാരിയെ ബേക്കറി ഉടമയായ 57 വയസുകാരന്‍ കയറിപ്പിടിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് ബേക്കറി കത്തിച്ചു. ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ബാബുരാജ് കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. പിന്നാലെ രാത്രി പെണ്‍കുട്ടിയുടെ പിതാവ് പെട്രോളൊഴിച്ച്…

ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിനിടെ കേരള താരം നിദ ഫാത്തിമ മരിച്ചു.

നാഗ്‌പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) ആണ് മരിച്ചത്. കടുത്ത ഛർദ്ദിയെ തുടർന്ന് ആശുപത്രിയിലെത്തിച്ച കുട്ടിക്ക് ഇവിടെ വെച്ച് കുത്തിവെപ്പ് എടുക്കുകയും തുടർന്ന് നില വഷളാവുകയുമായിരുന്നു.…

error: Content is protected !!