Month: December 2022

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് മുടങ്ങി
ബന്ധുക്കൾ പ്രതിഷേധിച്ചു.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ സ്‌കാനിംഗ് നടക്കാത്തതിനാൽ രോഗികളും, ബന്ധുക്കളും ആശുപത്രിയിൽ പ്രതിഷേധിച്ചു.ഇന്ന് വൈകുന്നേരം മുതൽ ടോക്കൺ എടുത്ത് കാത്തിരുന്ന ഗർഭിണികളായവർ മണിക്കൂറുകളോളം കാത്തിരുന്ന് മടങ്ങേണ്ടിവന്നു.സ്കാനിംഗിന് ചുമതലപ്പെട്ട ഡോക്ടർ വരുകയും കുറച്ച് രോഗികളെ സ്കാൻ ചെയ്തിട്ട് പോകുകയായിരുന്നു.ഏറെ നേരം കാത്തിരുന്ന രോഗികൾ അന്വേഷിച്ചപ്പോൾ…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം നടന്നു.

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം 10-12-2022 രാവിലെ 10 മണിയ്ക്ക് കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ സ്വാഗതം പറഞ്ഞു. ബാങ്കിന്റെ 2921-22 വർഷത്തെ…

ഓട്ടോറിക്ഷ കുഴിയിൽ മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു

ശീയപാത കൈനാട്ടിയിലെ ഓട്ടോറിക്ഷ കുഴിയിൽ മറിഞ്ഞ് പരിക്കേറ്റ റിട്ട. അധ്യാപിക മരിച്ചു. ഒഞ്ചിയം പടിഞ്ഞാറെ പുനത്തില്‍ (നെല്ലാച്ചേരി കാറ്റാടിമ്മല്‍) ലീലയാണ് (64) മരിച്ചത്. ഓർക്കാട്ടേരി എൽപി സ്കൂൾ അധ്യാപികയായിരുന്നു. വെള്ളി രാത്രി വീട്ടിൽ നിന്ന് വീണു പരിക്കേറ്റതിനെ തുടർന്നു ഭര്‍ത്താവ് കുമാരനൊപ്പം…

പാലക്കാട്‌ വൻ ചന്ദനവേട്ട; 150 കിലോ ചന്ദനവുമായി രണ്ടുപേർ പിടിയിൽ

വാളയാർ കഞ്ചിക്കോട്‌ വൻ ചന്ദനവേട്ട. കാറിൽ ചന്ദനം കടത്താൻ ശ്രമിച്ചവരെ പിന്തുടർന്ന്‌ പിടികൂടി. പട്ടാമ്പി സ്വദേശികളായ ഉനൈസ്‌, അനസ്‌ എന്നിവരെയാണ്‌ എക്‌സൈസ്‌ സംഘം പിടികൂടിയത്‌. 150 കിലോ തൂക്കം വരുന്ന 30 ലക്ഷം വിലയുള്ള ചന്ദനമുട്ടികളാണ്‌ പിടികൂടിയത്‌. കാറിൻ്റെ രഹസ്യ അറയിലാണ്…

യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യശ്രമം

യുവതി പ്രണയത്തിൽ നിന്ന് പിന്മാറിയതിന് പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യശ്രമം. തൊടുപുഴ കോലാനി സ്വദേശി മാത്യു ജോര്‍ജ് ആണ് തൊടുപുഴ പോലീസ് സ്‌റ്റേഷന് സമീപത്തുള്ള പുഴയില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൊലീസും അഗ്നിശമന സേനയും രണ്ടു മണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപ്പെടുത്തിയത്.ഇടുക്കി…

ദീപപ്രഭയിൽ കായംകുളത്തെ കൂട്ടംവാതുക്കൽ കടവ് പാലം

കേരളത്തിൽ ആദ്യമായി ഫസാർഡ് ലൈറ്റിംഗ് (നിറം മാറ്റാൻ കഴിയുന്ന സംവിധാനം) പ്രാവർത്തികമാക്കിയ കൂട്ടംവാതുക്കൽ കടവ് പാലത്തിലെ അലങ്കാര ദീപങ്ങളുടെ ഉദ്‌ഘാടനം ബഹു. പൊതുമരാമത്തു മന്ത്രി ശ്രീ. പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ദേവികുളങ്ങര-കണ്ടല്ലൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണീ പാലം. ഏകദേശം 5 ലക്ഷത്തിൽ…

സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് ഒന്നാം സ്ഥാനം കടയ്ക്കൽ GVHSS ലെ രാഗേന്ദുവിന്

പാലക്കാട് ഷോർണൂരിൽ വച്ച് നടന്ന HS വിഭാഗം സംസ്ഥാന ഗണിത ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കടയ്ക്കൽ GVHSS വിദ്യാർത്ഥിനി രാഗേന്ദു.സംസ്ഥാന ഗണിതശാസ്ത്ര ക്വിസ് മത്സരത്തിലും രാഗേന്ദുവിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു

ടിപ്പർ ലോറി ഇടിച്ച് കാൽനട യാത്രക്കാരിയായ വയോധിക മരിച്ചു

വെഞ്ഞാറമൂട്ടിൽ ടിപ്പർ ഇടിച്ച് സ്ത്രീ മരണപ്പെട്ടു. ഇന്ന് രാവിലെ 10 മണിയോടുകൂടി സംസ്ഥാനപാതയിൽ അമ്പലമുക്കിലാണ് അപകടം. വെഞ്ഞാറമൂട് അമ്പലമുക്ക് സ്വദേശി ദാക്ഷായണി (80) ആണ് മരണപ്പെട്ടത്.അമ്പലമുക്കിന് സമീപത്തെ കോറിയിൽ നിന്നും പാറയുമായി വന്ന ടിപ്പർ ലോറി ഇടിച്ചതിന് ശേഷം ദാക്ഷായണിയുടെ ശരീരത്തിൽ…

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുമായി ഇയർബുക്ക്

തദ്ദേശസ്ഥാപനങ്ങൾക്കും, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയക്കാർക്കും, പ്രവർത്തകർക്കും, തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർക്കും തദ്ദേശ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പ്രയോജനപ്പെടുന്ന രീതിയിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ ഇയർ ബുക്കിന്റെ വിതരണോദ്ഘാടനം വികാസ്ഭവനിലെ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നടന്ന ചടങ്ങിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ…

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്: ഡിസംബർ 31 വരെ അപേക്ഷിക്കാം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തയ്യൽ തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 31 ന് അവസാനിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിവിധ കോഴ്സുകൾക്ക് www.tailorwelfare.in…

error: Content is protected !!