Month: December 2022

താമരശ്ശേരി ചുരം ബാൻഡ് സം​ഗീത നിശ ഇന്ന്

രാജ്യാന്തര ചലച്ചിത്രമേളയിലെ രാത്രിക്കാഴ്ചകൾക്ക് നിറം പകരാൻ ഇന്ന് ഡിസംബർ 12ന് താമരശ്ശേരി ചുരം ബാൻഡ് സംഗീത നിശ അവതരിപ്പിക്കും. അഞ്ജയ്, ആദർശ്, പ്രജിത്, ഹുസ്സൈൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യൻ സംഗീതം, പോപ്പ്, റോക്ക് എന്നിവ സമന്വയിപ്പിച്ച സംഗീത വിരുന്ന് ഒരുക്കുന്നത്. രാത്രി…

ചന്ദ്ര ദൗത്യം പൂർത്തിയാക്കി ഓറിയോൺ തിരിച്ചിറങ്ങി.

നാസയുടെ ഓറിയോൺ ബഹിരകാശ പേടകം ചന്ദ്രനിൽ നിന്നും ഞാറാഴ്ച രാത്രി 11.15 ന് പാരച്യുട്ടിൽ പാസഫിക് സമുദ്രത്തിൽ ഇറങ്ങിയത്. നാസയുടെ ആർട്ടെമിസ് ആദ്യ ഘട്ട പരീക്ഷണമായ ആളില്ല പേടകം ഓറിയോൺ 25 ദിവസത്തെ ബഹിരകാശ ദൗത്യം പൂർത്തീകരിച്ച്‌ തിരിച്ചെത്തിയത്.2030 ഓടെ മനുഷ്യനെ…

കടയ്ക്കലിൽ ബൈക്കിൽ വന്ന രണ്ട് യുവാക്കൾ വായോധികയുടെ രണ്ടര പവന്റെ മാല കവർന്നു.

കടയ്ക്കൽ സ്റ്റേഡിയം ഏറ്റിൻകടവിൽ റോഡിൽ വച്ചാണ് സംഭവം. കടയ്ക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിന് പുറകുവശത്തുകൂടിയുള്ള റോഡിൽ കൂടി നടന്ന് പോകുകയായിരുന്ന ആൽത്തറമൂട് സ്വദേശിനിയുടെ രണ്ടര പവൻ വരുന്ന മലയാണ് പൊട്ടിച്ചത്. ഇവരുടെ പിറകെ നടന്നുവന്ന ഒരു യുവാവ് മാല പൊട്ടിച്ചെടുക്കുകയും, പിറകെ വന്ന…

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു

ടൂറിസം പ്രമോഷൻ കൗൺസിൽ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച ഡെസ്റ്റിനേഷന്‍ റേറ്റിംഗ് വിനോദ സഞ്ചാര മേഖലയിൽ ഒരു പുതിയ തുടക്കമായിരിക്കും. തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ‘ഡെസ്റ്റിനേഷന്‍ റേറ്റിംഗ്’. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന…

ജില്ലാ കേരളോത്സവത്തിന് ഇന്ന് സമാപനം

ജില്ലാ കേരളോത്സവത്തിൽ ചടയമം​ഗലം ബ്ലോക്കിന്റെ കുതിപ്പ്. 119 പോയിന്റ് നേടിയാണ് ചടയമം​ഗലം മുന്നേറുന്നത്. 116 പോയിന്റുമായി കൊല്ലം കോർപറേഷൻ രണ്ടാം സ്ഥാനത്തുണ്ട്‌. 100 പോയിന്റുമായി ശാസ്താംകോട്ട മൂന്നാംസ്ഥാനത്തും 89 പോയിന്റുമായി ഓച്ചിറ ബ്ലോക്ക് നാലാം സ്ഥാനത്തുമുണ്ട്‌. കേരളോത്സവത്തിന്റെ സമാപന സമ്മേളനം തിങ്കൾ…

കോടികൾ വില മതിക്കുന്ന പത്ത് കിലോ തിമിംഗല ദഹനാവശിഷ്ടവുമായി നാലുപേർ പിടിയിൽ

കൊല്ലം കരവാളൂരിലാണ് നാലുപേർ തിമിംഗല ദഹനാവശിഷ്ടവുമായി പിടിയിലായത്. ഇരവിപുരം സ്വദേശി മുഹമ്മദ് അസ്ഹർ, കാവനാട് സ്വദേശി റോയ് ജോസഫ്, തെക്കേവിള സ്വദേശി രഘു, കടയ്ക്കൽ സ്വദേശി സൈഫുദ്ദീൻ എന്നിവരെ പുനലൂർ പൊലീസാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ കരവാളൂരിൽ പുനലൂർ…

കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ ഡ്രോൺ ക്യാമറ

കലഞ്ഞൂരിൽ പുലിയെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളുള്ള ഡ്രോൺ ക്യാമറയുമായി പരിശോധന നടത്തി. അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ, കോന്നി ഡി എഫ് ഒ ആയുഷ്കുമാർ കോറി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.കലഞ്ഞൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പുലിയെ…

സംസ്ഥാന സ്കൂൾ കലോത്സവം: പ്രചരണത്തിന് വർണ്ണാഭമായ തുടക്കം

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാം സംസ്ഥാന സ്കൂൾ കലോൽസവത്തിൻ്റെ പ്രചരണ പരിപാടികൾക്ക് വർണ്ണാഭമായ തുടക്കം. പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച “കൊട്ടും വരയും ” പരിപാടി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.…

വിവരാവകാശ അപേക്ഷ: ഫീസ് അടയ്ക്കുന്നതു ചട്ടപ്രകാരം വേണമെന്നു സംസ്ഥാന വിവരാവകാശ കമ്മിഷൻ

സംസ്ഥാന സർക്കാർ ഓഫിസുകളിൽ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ ഫീസ്, കോസ്റ്റ് എന്നിവ ഒടുക്കുന്നതു ചട്ടപ്രകാരമുള്ള മാർഗങ്ങളിലൂടെയാകണമെന്നു നിർദേശിച്ചു സംസ്ഥാന വിവരാവകാശ കമ്മിഷൻ ഉത്തരവു പുറപ്പെടുവിച്ചു. വിവരാവകാശ നിയമത്തിന് പൂരകമായി സംസ്ഥാന സർക്കാർ വിജ്ഞാപനം ചെയ്ത കേരള റൈറ്റ് ടു…

തെരുവ് നായ ആടിനെ കടിച്ചുകൊന്നു.

തെരുവ് നായയുടെ ആക്രമണത്തിൽ കടയ്ക്കൽ വച്ചീക്കോണം രഞ്ജു ഭവനിൽ രവീന്ദ്രന്റെ ആടാണ് ചത്തത്, തൊട്ടടുത്ത വീട്ടിലെ മധുസൂദനൻ ലീന മന്ദിരം എന്ന വ്യക്തിയുടെ ആടിനെയും ആക്രമിച്ചു, നിരന്തരമായി ഈ പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം പതിവാണെന് നാട്ടുകാർ പറഞ്ഞു.