Month: December 2022

യു.എ.ഇയിൽ പുതുവർഷ ദിനത്തിൽ ശമ്പളത്തോടുകൂടിയ പൊതു അവധി

യു.എ.ഇയിൽ അടുത്ത വർഷത്തെ ആദ്യ പൊതുഅവധി ജനുവരി ഒന്നിന് പുതുവർഷ ദിനത്തിലാണ് ലഭിക്കുക. അന്നേ ദിവസം രാജ്യത്തെ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ശമ്പളത്തോടെയുള്ള അവധി നൽകണമെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു.രാജ്യത്തെ വീക്കെന്റ് അവധി ദിനങ്ങൾ വെള്ളിയാഴ്ചയിൽനിന്ന്…

തിരുവനന്തപുരം നഗര വസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം

തലസ്ഥാന നഗരിയുടെ ക്രിസ്മസ്,പുതുവത്സരാഘോഷങ്ങളുടെ മാറ്റുകൂട്ടാൻ നഗരവസന്തം പുഷ്പോത്സവത്തിന് നാളെ തുടക്കം തിരുവനന്തപുരം നഗരസഭയുടെ മേൽനോട്ടത്തിൽ സംസ്ഥാന ടൂറിസം വകുപ്പും, ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും, കേരള റോസ് സൊസൈറ്റിയും സംയുക്തമായാണ് നഗരവസന്തം സംഘടിപ്പിക്കുന്നത്നാളെ (21-12-2022) വൈകിട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നോളജ് സെന്റര്‍ യാഥാര്‍ത്ഥ്യമായി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ സ്ഥാപിച്ച നോളജ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് മെഡിക്കല്‍ ഗവേഷണവും പഠനവും സുഗമമാക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. പി.ജി.…

കടയ്ക്കൽ തിരുവാതിര 2023 പൊതുയോഗം ഡിസംബർ 24 ന്

കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 ന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പൊതുയോഗം കൂടുന്നു. കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ എല്ലാ കര പ്രതിനിധികളും, ഭകതജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.

5ജി സേവനം ഇന്ന് മുതൽ കേരളത്തിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കേരളത്തിൽ ഇന്ന് മുതൽ 5ജി സേവനത്തിനു തുടക്കം. കൊച്ചി നഗരത്തിൽ റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. .പനമ്പിള്ളിനഗറിലെ ഹോട്ടൽ അവന്യൂ സെന്ററിൽ വെെകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലെെനായി ഉദ്ഘാടനം ചെയ്യും ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത മേഖലകളിലാണ് 5ജി…

തളിര് സ്‌കോളർഷിപ്പ് 2022: സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്‌കോളർഷിപ്പ് 2022 സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ കോഴിക്കോട് ഉള്ളിയേരി എ.യു.പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥി ഗൗതം എസ്. നാരായൺ ഒന്നാം സ്ഥാനം നേടി. കോട്ടയം പുതുവേലി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ…

വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍

അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം ഗ്രേസ്മാർക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം. എന്നാൽ ഗ്രേസ്മാർക്ക് വിതരണത്തിൽ അസമത്വം ഉണ്ടായിരുന്നതായും…

ഓറഞ്ച് സിറ്റി സർക്കുലർ ബസ് ബുധനാഴ്ച മുതൽ

കിഴക്കേകോട്ട – മണക്കാട് – മുക്കോലയ്ക്കൽ – വലിയതുറ- ശംഖുമുഖം-ആൾസെയിന്റ്‌സ് – ചാക്ക – പേട്ട – ജനറൽ ആശുപത്രി – പാളയം – സ്റ്റാച്യു – തമ്പാനൂർ-കിഴക്കേകോട്ട റൂട്ടിൽ പുതിയ ഓറഞ്ച് സിറ്റി സർക്കുലർ സർവീസ് ബുധനാഴ്ച മുതൽ. 20…

കേരള വനിതാ കമ്മിഷനിൽ മൂന്ന് പുതിയ അംഗങ്ങൾ ചുമതലയേറ്റു

അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ പുതിയ അംഗങ്ങൾ കേരള വനിതാ കമ്മിഷൻ അംഗങ്ങളായി അഡ്വ.പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമൻ മത്തായി എന്നിവർ ചുമതലയേറ്റു. കമ്മിഷൻ ആസ്ഥാനത്ത് രാവിലെ 10.30…

1971 യുദ്ധവീരൻ ഭൈരോൺ സിങ് രാത്തോഡ്‌‌ വിടവാങ്ങി

1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിലെ വീരയോദ്ധാവായ ബിഎസ്എഫ് (റിട്ട.) നായിക് ഭൈരോൺ സിങ് രാത്തോഡ് (81) അന്തരിച്ചു. രാജസ്ഥാനിലെ ലോംഗെവാലെ പോസ്റ്റിൽ പാക്ക് സേനയുടെ കടന്നാക്രമണത്തെ തടുത്തുനിർത്തിയ രാത്തോഡിന്റെ ധീരതയാണു സുനിൽ ഷെട്ടി നായകനായ ‘ബോർഡർ’ എന്ന സിനിമയിൽ ആവിഷ്കരിച്ചത്. ജോധ്പുർ…