
ശിശുദിനം പ്രമാണിച്ച് തിങ്കളാഴ്ച (നവംബർ 14 ) വേളി, ആക്കുളം ടൂറിസ്റ്റ് വില്ലേജുകളിലെത്തുന്ന പതിനൊന്നു വയസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി അറിയിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ചെയർമാനായ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി.
