കൊല്ലത്തെ NH66 ദേശീയ പാത പാലങ്ങളുടെ പണി വേഗത്തിൽ
കരുനാഗപ്പള്ളി, കന്നേറ്റി, ചവറ, നീണ്ടകര, നീരാവിൽ, മങ്ങാട്, കൊട്ടിയം, ഇത്തിക്കര, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലാണ് പാലങ്ങളും മേൽപ്പാലങ്ങളും നിർമിക്കുന്നത്. ഈ പാലങ്ങളുടെ മണ്ണുപരിശോധന പൂർത്തിയായതിനെത്തുടർന്ന് പ്രാരംഭ നിർമാണജോലികൾ തുടങ്ങിയിട്ടുണ്ട്. നീണ്ടകരയിൽ പാലംപണി വേഗത്തിൽ നടക്കുന്നുണ്ട്. രണ്ടു പാലങ്ങളാണ് ഇവിടെ നിർമിക്കുന്നത്.
ശിവാലയ, വിശ്വസമുദ്ര എന്നീ കമ്പനികളാണ് കൊല്ലം ജില്ലയിൽ ദേശീയ പാത നിർമാണത്തിനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത്. പണികളുടെ മേൽനോട്ടത്തിനായി ഫീഡ്ബാക്ക് എന്ന കമ്പനിയെയും നിയോഗിച്ചിട്ടുണ്ട്.