Your basket is currently empty!
തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം.


ചെന്നൈ: തമിഴ്നാട്ടില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി ദമ്പതികള്‍ മരിച്ചു. ഇടുക്കി സ്വദേശി ശ്രീനാഥും ഭാര്യയുമാണ് മരിച്ചത്.തിരിച്ചിറപ്പളളി ചെന്നൈ ദേശീയപാതയിലാണ് സംഭവം നടന്നത്. ചെന്നെെയിലേക്ക് പോകുംവഴി കൊറൂണ് നദിയിലേക്ക് കാര്‍ മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് ഇരുവരെയും പുറത്തേക്കെടുത്തത്.തിരിച്ചിറപ്പളളിയില്‍ വിമാനമിറങ്ങിയ ശേഷം ടാക്സി കാറില്‍ വരുമ്പോഴാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
