ലഹരി മുക്ത കേരളം ക്യാമ്പയിൻ ന്റെ ഭാഗമായി കടയ്ക്കൽGVHSS ൽ 2022 ഒക്ടോബർ 20 ന് സ്കൂൾ ഓഡിറ്ററിയത്തിൽ “കുട്ടികളുടെ അവകാശത്തിന്മേൽ ലഹരിയുടെ പങ്ക് ” എന്ന വിഷയത്തെ ആസ്പദമാക്കി കൊല്ലം ചൈൽഡ് ലൈൻ റൂറൽ ഏരിയ കോർഡിനേറ്റർ ശ്രീ.ബിനു ജോർജ് ക്ലാസ്സ്‌ നൽകി.

NCC, SPC, JRC, GUIDE യൂണിറ്റുകളിലെ കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.വിജയകുമാർ, പി.ടി.എ പ്രസിഡന്റ്‌ അഡ്വ.T R തങ്കരാജ്, ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ജെ.നജീബത്, സ്റ്റാഫ്‌ സെക്രട്ടറി ശ്രീ. ഷിയാദ് ഖാൻ, രജിത,സൈക്കോ സോഷ്യൽ സ്കൂൾ കൗൺസിലർ ലക്ഷ്മി പ്രിയ.എ.പി എന്നിവർ സന്നിഹിതരായിരുന്നു.

error: Content is protected !!