Category: KADAKKAL NEWS

കുറ്റിക്കാട് സി പി ഹയർ സെക്കന്ററി സ്‌കൂളിന്റെ നേതൃത്വത്തിൽ വിജയോത്സവം പ്രതിഭാസംഗമം 2022 സംഘടിപ്പിച്ചു.

കുറ്റിക്കാട് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച വിജയോത്സവം പ്രതിഭാ സംഗമം മുൻമന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് ജി രാജീവ് അധ്യക്ഷനായിരുന്നു വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും, എസ്എസ്എൽസി,ഹയർ സെക്കൻഡറി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും ചടങ്ങിൽ…

ശംഖിലി മാൻഷൻ: അരിപ്പ ഇക്കോ ടൂറിസം പ്രദേശത്തു പുതിയ പദ്ധതിയുമായി വനം വകുപ്പ്

നഗരത്തിരക്കുകളിൽ നിന്നും മാറി കാടിന്റെ സൗന്ദര്യം ആസ്വദിച്ചു താമസിക്കാൻ അവസരമൊരുക്കി കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന്റെ തിരുവനന്തപുരം ഡിവിഷനിൽപ്പെട്ട അരിപ്പ ഇക്കോ ടൂറിസം പദ്ധതി പ്രദേശത്താണ് ശങ്കിലി മാന്‍ഷന്‍ – കൂടാരങ്ങളും കമ്പകം മാന്‍ഷന്റെയും ഓഫീസ് കെട്ടിട സമുച്ചയങ്ങളും നിർമിച്ചത്.1.87കോടി രൂപയാണ്…

കടയ്ക്കൽ ദേവീക്ഷേത്ര ഊട്ടുപുരയുടെ കാൽ നാട്ടൽ നടന്നു.

കടയ്ക്കൽ ദേവീക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിക്കാൻ പോകുന്ന ഊട്ടുപുരയുടെ കാൽ നാട്ടൽ ചടങ്ങ് ഇന്ന് നടന്നു. ഭക്ത ജനങ്ങളുടെയും, തിരുവതാംകൂർ ദേവസ്വം ബോർഡിന്റേയും സഹായത്താലാണ് ഊട്ടുപുരയുടെ നിർമ്മാണം നടക്കുന്നത്.ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രോപദേശ സമിതി സെക്രട്ടറി ഐ. അനിൽകുമാർ, പ്രസിഡന്റ്…

കുത്ത് കേസ് പ്രതി അറസ്റ്റിൽ

കടയ്ക്കൽ കോട്ടപ്പുറത്ത് ഇന്ന് വെളുപ്പിന് നടന്ന കുത്ത് കേസിൽ പ്രതിയായ ആദർശാണ് അറസ്റ്റിലായത്.കോട്ടപ്പുറം ചെറുക്കൊപ്പം വീട്ടിൽ അനീഷിനെ (36) കുത്തി പരിക്കേൽപ്പിച്ച അനുജനായ പ്രതി ആദർശിനെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വെളുപ്പിന് 2 മണിക്കാണ് സംഭവം നടന്നത്.…

സംസ്ഥാന കേരളത്സവത്തിൽ അജിൻ കടയ്ക്കലിന് വയലിൻ മത്സരത്തിൽ ഒന്നാം സ്ഥാനം.

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കേരളത്സവത്തിൽ വയലിൻ മത്സരത്തിൽ കടയ്ക്കൽ,ആൽത്തറമൂട് സംസ്കൃതി ഗ്രന്ഥശാലയിലെ അജിന് ഒന്നാം സ്ഥാനം.പുല്ലാംകുഴൽ മത്സരത്തിലും എ ഗ്രേഡ് കാരസ്ഥമാക്കി ആൽത്തറമൂട് സ്വദേശികളായ ബാബു, മഞ്ജു ദമ്പതികളുടെ മകനാണ് അജിൻ.. ആർട്സ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് സകൃതിയ്ക്കാണ്.കൊല്ലം ജില്ലാ…

കടയ്ക്കൽ തിരുവാതിര 2023 പൊതുയോഗം ഡിസംബർ 24 ന്

കടയ്ക്കൽ തിരുവാതിര മഹോത്സവം 2023 ന്റെ നടത്തിപ്പിനെ കുറിച്ച് ആലോചിക്കുന്നതിനായി 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 3 മണിയ്ക്ക് പൊതുയോഗം കൂടുന്നു. കടയ്ക്കൽ ദേവീക്ഷേത്രത്തിൽ വച്ച് നടക്കുന്ന പൊതുയോഗത്തിൽ എല്ലാ കര പ്രതിനിധികളും, ഭകതജനങ്ങളും പങ്കെടുക്കണമെന്ന് ക്ഷേത്രോപദേശക സമിതി അറിയിച്ചു.

ഇട്ടിവ പഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം.

ഇട്ടിവ ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2022 ഡിസംബർ 18 ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കാവുങ്കൽ,5 മണിക്ക് പൈവിള എന്നിവിടങ്ങളിലായി നടക്കും. മന്ത്രി ജെ ചിഞ്ചുറാണി പദ്ധതികൾ നാടിന് സമർപ്പിയ്ക്കും.ഇട്ടിവ ഗ്രാമപഞ്ചായത്തിൽ KLDC യുടെ 50 ലക്ഷം…

ഇട്ടിവ പഞ്ചായത്തിലെ തോട്ടുംകര പാലം ഡിസംബർ 24 ന്
മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.

ഇട്ടിവ ഗ്രാമ പഞ്ചായത്തിലെ ചുണ്ട -പുന്നമൺ ഏല വയല റോഡിൽ സ്ഥിതി ചെയ്യുന്ന തോട്ടുംകര പാലം 2022 ഡിസംബർ 24 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ബഹു. മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.…

ശങ്കരപുരം കലിങ്ക് യാത്രക്കാർക്കായി തുറന്നു കൊടുത്തു.

കടയ്ക്കല്‍,അഞ്ചല്‍ PWD റോഡില്‍ ശങ്കരപുരത്ത് നിര്‍മ്മിച്ച കലുങ്കിന്‍റെ ഉത്ഘാടനം ഇട്ടിവ ബ്ളോക്ക് മെമ്പര്‍ എ.നൗഷാദ് നിര്‍വഹിച്ചു.ഇട്ടിവ പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബൈജു,കോട്ടുക്കല്‍ വാര്‍ഡ് മെമ്പര്‍ അഡ്വഃഎ.നിഷാദ് റഹ്മാന്‍,ഫില്‍ഗിരി വാര്‍ഡ് മെമ്പര്‍ ശ്രീദേവിഎന്നിവര്‍ സന്നിഹിതരായി.

തൊഴിലുറപ്പ് തൊഴിലാളി ചക്ക വീണു മരിച്ചു.

ചക്ക വീണുതൊഴിലുറപ്പ് തൊഴിലാളി മരിച്ചു കുമ്മിൾ പഞ്ചായത്തിൽ മുക്കുന്നം വാർഡിൽ ജോലിക്കിടെ ശരീരത്തിൽ ചക്ക വീണ് ഇയ്യാക്കോട് ചെറുകോട് മൈലമൂട്ടിൽ വീട്ടിൽ ശാന്ത 62 ആണ് മരിച്ചത്.. ഇന്ന് ഉച്ചക്ക് 12.30 ന് അഞ്ഞടിച്ച ശക്തമായ കാറ്റിലാണ് ജോലി ചെയ്തുകൊണ്ടിരുന്ന ശാന്തയുടെ…