Month: June 2025

സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ 10 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം. സയന്‍സ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 20 ന്…

കുമ്മിൾ പഞ്ചായത്ത്‌ ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

കുമ്മിൾ ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ, കടയ്ക്കൽ…

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി ‘വിഷൻ 2035’ അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്

നാടിന് പുത്തൻ പ്രതീക്ഷകൾ നൽകി വിഷൻ 2035 അവതരിപ്പിച്ച് കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേയ്ക്ക്.ആഘോഷപരിപാടികളുടെ ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ അധ്യക്ഷത വഹിച്ചു. വിഷൻ 2035 കിംസാറ്റ്…

കിംസാറ്റ് സഹകരണ ആശുപത്രിയുടെ രണ്ടാം വാർഷികാഘോഷം; കലാപരിപാടികൾ ഫോട്ടോസ് & വീഡിയോ

കിംസാറ്റ് ആശുപത്രിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജീവനക്കാരുടെയും, കുടുംബാഗങ്ങളുടെയും കലാ പരിപാടികൾ അരങ്ങേറി.

പരിസ്ഥിതി ദിനം: ജില്ലയില്‍ നാലര ലക്ഷം തൈകള്‍ നടും

ജൂണ്‍ അഞ്ച് മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ ഒരു കോടി വൃക്ഷത്തൈകള്‍ സംസ്ഥാനത്ത് നട്ടുപിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ ക്യാമ്പയിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ 4,80,000 തൈകള്‍ നടുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഹരിത കേരളം മിഷന്‍ നടപ്പാക്കുന്ന…

നവീകരിച്ച കൊട്ടാരക്കര റസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്തു

കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊല്ലം കൊട്ടാരക്കര പൊതുമരാമത്ത് വിശ്രമകേന്ദ്രത്തിന് പുതിയമുഖം.നവീകരിച്ച സംവിധാനങ്ങളുടെ ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു.പ്ലാന്‍ ഫണ്ടില്‍ നിന്നും 74.60 ലക്ഷം രൂപ വിനിയോഗിച്ച് ആറ് മാസ കാലയളവിനുള്ളിലാണ് നവീകരണപ്രവൃത്തി പൂര്‍ത്തിയാക്കിയത്. ആവശ്യക്കാരുടെ എണ്ണം…

കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം പ്രത്യേക പൂജകളോടെ ജൂൺ 7,8 തീയതികളിൽ

കാത്തിരുന്ന ധന്യനിമിഷം ,കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം 2025 ജൂൺ 7,8 തീയതികളിൽ പ്രത്യേക പൂജകളോടെ നടക്കും.ഒന്നാം ദിവസം (7-06-2015) ശനിയാഴ്ച വൈകുന്നേരം 5 മണിമുതലുള്ള ഗണപതി പൂജയോടെ ചടങ്ങുകൾ ആരംഭിച്ച് പ്രസാദ ശുദ്ധിക്രിയകൾ, വസ്തു പുണ്യാഹം പൂജയോടെ അവസാനിക്കും. രണ്ടാം…

കെഎസ്ആർടിസിക്ക് 93.73 കോടി രൂപകൂടി അനുവദിച്ചു

കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ സർക്കാരിന്റെ കാലത്ത്‌ 6401…

കടയ്ക്കൽ GVHSS പ്രവേശനോത്സവം ഡോ അരുൺ എസ് നായർ IAS ഉദ്ഘാടനം ചെയ്തു.

കടയ്ക്കൽ GVHSS ൽ വിപുലമായ പ്രവേശനോത്സവം നടന്നു. PTA പ്രസിഡന്റ് എസ് ബിനുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പൂർവ്വ വിദ്യാർത്ഥിയും എൻട്രൻസ് കമ്മീഷണറുമായ ഡോ. അരുൺ എസ് നായർ IAS ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ സ്വാഗതവും പ്രിൻസിപ്പാൾ എ…